മലപ്പുറം : സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടീമായ മലപ്പുറം എഫ്സിയുടെ സഹ ഉടമയായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. മലപ്പുറം എഫ്സി ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സഞ്ജു ടീമിന്റെ സഹ ഉടമകളിരൊളായതായി പ്രഖ്യാപിച്ചത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണു ടീമിന്റെ ഹോം ഗ്രൗണ്ട്. വി.എ.അജ്മൽ ബിസ്മി, അൻവർ അമീൻ ചേലാട്ട്, ബേബി നീലാമ്പ്ര,എ.പി.ഷംസുദ്ദീൻ, ആഷിഖ് കൈനിക്കര, ജംഷീദ് പി. ലില്ലി എന്നിവരാണു ടീമിന്റെ മറ്റു സഹ ഉടമകൾ.