inner-image

നിർമ്മാതാവ് സാന്ദ്ര തോമസിനെ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കി.പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സംഘടനയിലെ അംഗങ്ങൾക്കെതിരെ കൊടുത്ത കേസുമായി മുന്നോട്ടു പോകുമെന്നും സത്യങ്ങൾ പുറത്തു വരുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.ഞാൻ ആർക്കെതിരെ ആണോ കേസ് കൊടുത്തത് അവരും പിന്നെ സിനിമയിലെ പവർ ഗ്രൂപ്പും ചേർന്നാകും എന്നെ പുറത്താക്കിയത്.നിർമ്മാതാക്കളുടെ സംഘടനയുടെ യോഗത്തിലേയ്‌ക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നാരോപിച്ച് സാന്ദ്ര നൽകിയ പരാതിയിൽ 10 പേർക്കെതിരെ കേസെടുത്തിരുന്നു.ഒരു ജോലി സ്ഥലത്തെ ജോലിക്കാർക്ക് ലൈംഗികാതിക്രമം നേരിട്ടാൽ അത് പോയി പറയാൻ ഒരിടമുണ്ട്. പക്ഷേ ഞാൻ ഒരു തൊഴിലുടമയാണ്. എന്നെപ്പോലെ ഒരാൾക്ക് അത് പോയി പറയാൻ ഒരു ഇടമില്ല.അതുകൊണ്ട് ഇതുപോലൊരു പ്രശ്നം ഇനി ഇവിടെ ഉണ്ടാകരുത് എന്ന് കരുതിയിട്ടാണ്, മറ്റുള്ള സ്ത്രീകളുടെ കൂടെ നിന്ന് ഞാൻ പോരാടാൻ തീരുമാനിച്ചത്.

     താര സംഘടനയായ അമ്മയുടെ സ്വാധീനത്തിന് വഴങ്ങിയാണ് നിർമ്മാതാക്കളുടെ സംഘടന പ്രവർത്തിക്കുന്നത്. താര സംഘടനയിൽ മാത്രല്ല നിർമ്മാതാക്കളുടെ സംഘടനയിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിലപാട് വ്യക്‌തമാക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും സാന്ദ്ര തോമസ് വ്യക്‌തമാക്കിയിരുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image