Politics
സന്ദീപ് വാര്യർ കോൺഗ്രസ്സിൽ
ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസ്സിൽ.ബിജെപിയോടുള്ള ഭിന്നത പരസ്യമാക്കി സന്ദീപ് രംഗത്തെത്തിയതിനു പിന്നാലെ സിപിഎമ്മിലേക്കാവും എന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ.വെറുപ്പിന്‍റെ ഫാക്ടറി വിട്ട് സ്നേഹത്തിന്‍റെ കടയിലാണ് താന്‍ എത്തിയിരിക്കുന്നതെന്നാണ് സന്ദീപ് പ്രതികരിച്ചത്.എന്നാല്‍ പാലക്കാട് വോട്ടെടുപ്പിന് നാലു ദിവസം മാത്രം ശേഷിക്കെ ഇടതിനെ ഞെട്ടിച്ച് സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നിരിക്കുന്നു.
സന്ദീപ് വാര്യരെ നെഞ്ചോട് ചേർത്ത് സ്വീകരിക്കുന്നു എന്ന് കെ സുധാകരനും ഐക്യജനാധിപത്യ മുന്നണിക്ക് വേണ്ടി സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശനും പറഞ്ഞു.