Business & Economy
സാംസങ് ഗാലക്സി 5G ഫോണുകൾക്ക് ഡിസ്കൗണ്ടുകളുടെ വസന്തകാലം
സ്മാർട്ട്ഫോണ്‍ വാങ്ങാൻ ഇറങ്ങിത്തിരിക്കുന്ന ബഹുഭൂരിപക്ഷം ഉപയോക്താക്കളെയും സംബന്ധിച്ചിടത്തോളം എത്ര വിലയുടെ ഫോണ്‍ ആണെങ്കിലും ശരി, ഡിസ്കൗണ്ട് വിലയില്‍ കിട്ടിയാല്‍ ഒരു പ്രത്യേക സന്തോഷമാണ്.
ഇപ്പോള്‍ ദീപാവലി ഫെസ്റ്റിവല്‍ സെയില്‍ ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു. എങ്കിലും ഡിസ്കൗണ്ടില്‍ നല്ലൊരു 5ജി സ്മാർട്ട്ഫോണ്‍ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അവസരങ്ങള്‍ ഇപ്പോഴും തുറന്നുകിടക്കുന്നു. അത്തരത്തില്‍ ലഭ്യമായിട്ടുള്ള ഒരു മികച്ച ഡീല്‍ ആണ് സാംസങ് ഗാലക്സി എ35 5ജി. സ്മാർട്ട്ഫോണ്‍ രംഗത്തെ പ്രമുഖനായ സാംസങ്ങിന്റെ ഈ കിടിലൻ സ്മാർട്ട്ഫോണ്‍ ഇപ്പോള്‍ യാതൊരു ക്രെഡിറ്റ് കാർഡിന്റെയും ഡെബിറ്റ് കാർഡിന്റെയും സഹായമില്ലാതെ തന്നെ 5000 രൂപ വിലക്കുറവില്‍ സ്വന്തമാക്കാൻ അവസരമുണ്ട്.
ഈ വർഷം മാർച്ചില്‍ സാംസങ് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ച സ്മാർട്ട്ഫോണ്‍ ആണ് സാംസങ് ഗാലക്സി എ35 5ജി (Samsung Galaxy A35 5G). ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ ട്രിപ്പിള്‍ റിയർ ക്യാമറ സിസ്റ്റം, ഇൻഫിനിറ്റി-ഒ എച്ച്‌ഡിആർ ഉള്ള സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 25W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി തുടങ്ങിയ കിടിലൻ ഫീച്ചറുകളുമായി ഒരു പ്രീമിയം സ്മാർട്ട്ഫോണിന്റെ ലെവലിലാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടത്.
ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി എ35 5ജിയുടെ 8GB റാം + 128GB ഇന്റേണല്‍ സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 33,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോള്‍ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും 5000 രൂപ ഡയറക്‌ട് ഡിസ്കൗണ്ടോടെ 25,999 വിലയില്‍ ഇതിന്റെ അടിസ്ഥാന മോഡല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു.
അതേപോലെ 8GB + 256GB വേരിയന്റ് 5000 രൂപ ഡയറക്‌ട് ഡിസ്കൗണ്ടില്‍ 28,999 രൂപ വിലയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. പലപ്പോഴും നിശ്ചിത ബാങ്ക് കാർഡുകളുടെ സഹായത്തോടെയാകും ഫ്ലിപ്പ്കാർട്ടിലും ആമസോണിലുമൊക്കെ സ്മാർട്ട്ഫോണുകള്‍ക്ക് ഡിസ്കൗണ്ട് ലഭ്യമാകുക. എന്നാലിവിടെ യാതൊരു ബാങ്ക് കാർഡിന്റെയും സഹായം ഇല്ലാതെ തന്നെ ഈ ഫോണുകള്‍ക്ക് ഡിസ്കൗണ്ട് ലഭിക്കും.