സിക്കന്ദറായി സൽമാൻഖാൻ വരുന്നു.
സൽമാൻഖാനും സാജിദ് നദിയാദ്‌വാലയും ഒന്നിക്കുന്ന സിക്കന്ദർ 2025ലെ ഈദ് റിലീസായി തിയ്യേറ്ററുകളിൽ എത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇവർ തമ്മിലുള്ള കൂട്ടുക്കെട്ടിലെ മിക്ക ചിത്രങ്ങളും വിജയചിത്രങ്ങൾ ആയിരുന്നു. ഇവരുടെ അവസാനത്തെ കിക്ക് ബ്ലോക്ക്ബസ്റ്ററായിരുന്നു. അതിൻ്റെ തുടർച്ചയായ കിക്ക് 2ലേക്ക് നീങ്ങുന്നതിന് മുമ്പ്, സൽമാനും സാജിദും എആർ മുരുകദോസ് സംവിധാനം ചെയ്ത സിക്കന്ദറിനായി ഒരുമിക്കുകയാണ്.
സാധാരണ സൽമാൻഖാൻ ചിത്രങ്ങളിലെ പോലെ തന്നെ സമൂഹത്തിൽ നിലനിൽക്കുന്ന അനീതിക്കെതിരെ പൂർണ്ണ ശക്തിയുമെടുത്ത് പോരാടുന്ന കഥാപാത്രം തന്നെയാണ് സിക്കന്ദറിലും. പക്ഷേ ഈ ചിത്രത്തിൻ്റെ കഥാ പറച്ചിൽ രീതി ആസ്വാദകരെ വികാരഭരിതരാക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.