Politics
എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നു സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ സുരക്ഷ മഹാരാഷ്ട്ര സർക്കാർ വർദ്ധിപ്പിച്ചു.പന്ത്രണ്ടോളം പോലീസുകാരെയാണ് ബോളിവുഡിലെ നായക താരത്തിന്റെ ബാന്ദ്രയിലെ ഗാലക്സി അപാര്‍ട്‍മെന്റില്‍ നിലവില്‍ നിയോഗിച്ചിരിക്കുന്നത്.എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് സുരക്ഷ വർദ്ധിപ്പിക്കാൻ കാരണം.സൽമാൻ ഖാനുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളായിരുന്നു സിദ്ധിഖി. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ പെട്ടവരാണ് സിദ്ധിഖിയെ വധിച്ചത്.നേരത്തെ താരത്തിന്റെ വീട്ടിലേക്ക് വെടിയുതിർത്ത സംഭവം ഉണ്ടായിട്ടുണ്ട്.