Local News
അഞ്ചു കോടി തന്നാല്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാം, ഇല്ലെങ്കില്‍’; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് വീണ്ടും ഭീഷണി. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടാണ് പോലീസിന് ഇത്തരമൊരു സന്ദേശം അയച്ചിരിക്കുന്നത്. മുംബൈ ട്രാഫിക് പോലീസിനാണ് വാട്‌സാപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ശത്രുത അവസാനിപ്പിക്കാന്‍ പതിയൊരു ഉപാധിയും മുന്നോട്ടു വച്ചിട്ടുണ്ട്.
ലോറന്‍സ് ബിഷ്ണോയിക്ക് സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ചു കോടി രൂപ നല്‍കമണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബ സിദ്ധിഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്‍ ഖാന്റെ അവസ്ഥയെന്നും സന്ദേശത്തില്‍ ഭീഷണിപ്പെടുത്തുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.