inner-image

മുംബൈ: ബോളിവുഡ് താരം സല്‍മാൻ ഖാനുനേരെ വീണ്ടും വധഭീഷണി. 'രണ്ടു കോടി പണം തരൂ, അല്ലെങ്കില്‍ കൊല്ലപ്പെടും' എന്നാണ് അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. സല്‍മാൻ ഖാനും കൊല്ലപ്പെട്ട എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകനുമെതിരേ നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 20 -കാരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. ഗുർഫാൻ ഖാൻ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് എന്ന യുവാവിനേയാണ് പോലീസ് പിടികൂടിയത്. നേരത്തെ സമാനമായ ഭീഷണി സന്ദേശത്തില്‍ 24-കാരനായ പച്ചക്കറി വില്‍പ്പനക്കാരനെ പോലീസ് ജംഷഡ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 5 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു അന്ന് ഭീഷണി സന്ദേശം ലഭിച്ചത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image