inner-image

പമ്ബയില്‍ വാഹന പാര്‍ക്കിങ് അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഇത് സഹായകരമാവും. ഗതാഗത തിരക്ക് വര്‍ധിച്ചാല്‍ ഉചിതമായ നടപടി പൊലീസിന് സ്വീകരിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചക്കുപാലം-രണ്ട്, ഹില്‍ടോപ്പ് എന്നിവിടങ്ങളിലാണ് പാര്‍ക്കിങ്ങിന് അനുമതി നല്‍കിയത്. രണ്ടിടത്തുമായി രണ്ടായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. 2018ലെ പ്രളയത്തിനു ശേഷമാണ് പമ്ബയിലെ പാര്‍ക്കിങിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനുശേഷം മാസപൂജാസമയങ്ങളില്‍ കുറച്ചു നാളായി പാര്‍ക്കിങ് അനുവദിച്ചിരുന്നു. മണ്ഡല, മകരവിളക്കു കാലത്തും പമ്ബയില്‍ പാര്‍ക്കിങ് അനുവദിക്കണം എന്നതായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം.ബോര്‍ഡിന്റെ ഈ ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image