Local News
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു
കുന്നംകുളം : കുന്നംകുളത്തിനടുത്ത് പാറേമ്പാടത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു മൂന്നു തീർത്ഥാടകർക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല. കർണാടകയിൽ നിന്നും വന്നിരുന്ന
തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്.ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.