Politics
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് പാകിസ്ഥാനിൽ
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാകിസ്ഥാനില്‍.ഷാങ്ഹായി സഹകരണ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കറുടെ യാത്ര. ഇന്ന് രാത്രി പാകിസ്ഥാന് പ്രധാനമന്ത്രി നല്കുന്ന വിരുന്നില്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കും. നാളെയാണ് ഷാങ്ഹായി സഹകരണ സംഘടന യോഗം. പാകിസ്ഥാനുമായി പ്രത്യേക ചര്‍ച്ചയുണ്ടാവില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.