International
ഉത്തരകൊറിയ റഷ്യയുമായുള്ള പ്രതിരോധ ഉടമ്പടി അംഗീകരിച്ചു
മോസ്കൊ : ജൂണില്‍ റഷ്യയുമായി ഒപ്പുവച്ച പ്രതിരോധ ഉടമ്പടി ഉത്തരകൊറിയ അംഗീകരിച്ചതായി റിപ്പോർട്ട്.സായുധ ആക്രമണമുണ്ടായാല്‍ ഇരു കക്ഷികളും മറുവശത്ത് സഹായത്തിന് വരണമെന്നാണ് ഉടമ്പടിയിൽ പറയുന്നത്.ഉത്തരകൊറിയ പതിനായിരക്കണക്കിന് സൈനികരെ യുക്രയിനുമായുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ റഷ്യയിലേക്ക് അയച്ചിട്ടുണ്ട്.ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു.
ഉടമ്പടി അംഗീകരിക്കുന്നതിനുള്ള ഉത്തരവില്‍ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തിങ്കളാഴ്ചയാണ് ഒപ്പുവച്ചത്.റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും ഉടമ്പടിയില്‍ ഒപ്പുവെച്ചു.ഇരു രാജ്യങ്ങളും യുദ്ധത്തിൻ്റെ നിഴലിലാണെങ്കില്‍,ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഉടനടി സൈനിക സഹായങ്ങള്‍ നല്‍കണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.