Sports
മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം കോച്ചാകാൻ റൂബന്‍ അമോറിം
എറിക് ടെൻഹാഗിന് പകരക്കാരനായി പോർച്ചുഗീസ് പരിശീലകൻ റൂബൻ അമോറിമിനെ നിയമിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ടീമിന്റെ സമീപകാലത്തെ മോശം പ്രകടനത്തിന്റെ ഭാഗമായി എറിക് ടെൻഹാഗിന് സ്ഥാനം നഷ്ടമായിരുന്നു.കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമിനെതിരെയും ടീം തോല്‍വി വഴങ്ങിയിരുന്നു.രണ്ട് വർഷം പരിശീലക ചുമതലയില്‍ തുടർന്നെങ്കിലും വലിയ നേട്ടങ്ങളൊന്നും ടീമിനൊപ്പം സ്വന്തമാക്കാനായില്ല. 2023 ഇ.എഫ്.എല്‍ കിരീടവും 2024 ല്‍ എഫ്.എ കപ്പ് കിരീടവുമാണ് യുണൈറ്റഡ് പരിശീലക വേഷത്തില്‍ ടെൻഹാഗിന്റെ സുപ്രധാന നേട്ടങ്ങള്‍.അടുത്ത കോച്ചിനെ നിയമിക്കും വരെ റൂഡ്‍വാന്‍ നിസ്റ്റല്‍ റൂയി ഇടക്കാല പരിശീലകനാവും.