inner-image

റബറിന്റെ വിളവെടുപ്പ് സീസണ്‍ ആരംഭിച്ച സമയത്തു തന്നെ ഉണ്ടായ വിലത്തകർച്ച കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രധാന ഉപഭോഗ രാജ്യമായ ചൈനയില്‍ റബറിനു ഡിമാൻഡ് കുറഞ്ഞതാണ് വിലക്കുറവിനു കാരണമായി പറയുന്നത്. വളരെ കാലങ്ങൾക്കു ശേഷം 255 രൂപയിൽ എത്തിയപ്പോൾ ആശ്വാസം പ്രകടിപ്പിച്ച കർഷകർ ഇപ്പോൾ നിരാശയിലാണ്. നിലവിൽ 175 രൂപക്ക് അടുത്ത് മാത്രമാണ് വില ലഭിക്കുന്നത്. വില വർധിച്ചപ്പോൾ കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉല്‍പാദനം കുറഞ്ഞെങ്കിലും പിടിച്ചു നിൽക്കാമെന്നായിരുന്നു കർഷകർ കരുതിയിരുന്നത്.എന്നാൽ വിലയിടിവ് മൂലം ഇറക്കിയ തുക പോലും തിരിച്ച് കിട്ടില്ലെന്ന ആശങ്കയിലാണ് അവർ.റബർ വില കൂടുമെന്ന പ്രതീക്ഷയില്‍ വായ്പയെടുത്ത് റബർ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവരും സങ്കടത്തിലാണ്. സംസ്ഥാന സർക്കാരിന്റെ വില സ്ഥിരത ഫണ്ട് 250 രൂപയാക്കി വർദ്ധിപ്പിക്കണം. റബർ കയറ്റി അയയ്ക്കാൻ ലൈസൻസുള്ള പ്ലാന്റേഷൻ കോർപറേഷൻ, റബർ മാർക്കറ്റിംഗ് ഫെഡറേഷൻ എന്നിവ കർഷകർക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. റബർ വില ഉയർന്നതിനെ തുടർന്ന് ടാപ്പിംഗ് തൊഴിലാളികള്‍ കൂലി വർദ്ധിപ്പിച്ചതായും കർഷകർ പറയുന്നു.

Ad Image Ad Image Ad Image Ad Image Ad Image Ad Image