inner-image

തൃശൂർ: റൗണ്ടിനു സമീപം വൻതോതിൽ പുതുച്ചേരി മദ്യം സംഭരിച്ച് വില്പന നടത്തിയ പാലക്കാട് ആലത്തൂർ സ്വദേശിയെ എക്സൈസ് സ്പെഷ്യൽ സ്കോഡ് പിടികൂടി. ആലത്തൂർ കാവശ്ശേരി സ്വദേശിയായ പ്രദീപ് (42) ആണ് പിടിയിലായത്. എക്സൈസ് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്‌ടർ എ.ടി. ജോബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ടൂറിസ്റ്റ് ഫോമിൽ സംഭരിച്ചു വെച്ചിരുന്ന 33. 5 ലീറ്റർ മദ്യം പിടിച്ചെടുത്തു. പിടികൂടിയ വയിൽ 22.5 ലിറ്റർ പോണ്ടിച്ചേരി നിർമ്മിത വ്യാജ മദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമാണ്.ലോഡ്‌ജിലെ ആവശ്യക്കാർക്ക് അമിത ലാഭത്തിൽ മദ്യം വിൽക്കുകയായിരുന്നു ലക്ഷ്യം.

Ad Image Ad Image Ad Image Ad Image Ad Image Ad Image