inner-image

തമിഴ് സിനിമ മേഖലയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള പരാതി നൽകാൻ നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെ നിയോഗിച്ച് തമിഴ് താരസംഘടനയായ നടികർ സംഘം. പരാതികൾ നൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും കുറ്റാരോപിതർക്ക് സിനിമയിൽ നിന്ന് അഞ്ച് വർഷം വിലക്കേർപ്പെടുത്തുന്നതടക്കം പരിഗണിക്കുന്നതായും ഇരകൾക്ക് നിയമസഹായം നൽകുമെന്നും നടികർ സംഘം അറിയിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ പരാതി പറയുന്നതിന് പകരം സമിതിയിൽ വന്ന് വേണം പരാതി അറിയിക്കേണ്ടതെന്നും റോഹിണി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ് സിനിമ മേഖലിൽ ആഭ്യന്തര സമിതി നിലവിൽ ഉണ്ടെങ്കിലും ഹേമ്മ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമ മേഖലയിൽ ഉടലെടുത്ത പ്രശ്നങ്ങളെ തുടർന്നാണ് സമിതിയുടെ പ്രവർത്തനം വേഗത്തിൽ കാര്യക്ഷമമാക്കാൻ നടികർ സംഘം തീരുമാനമെടുത്തത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image