Crime News
ഒറ്റ ദിവസം കൊണ്ട് മോഷണം നടത്തിയത് രണ്ട് ക്ഷേത്രങ്ങളില്‍; പ്രതി പിടിയില്‍
തൃശൂർ: തൃശൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ ഒരു ദിവസം മോഷണം നടത്തിയ പ്രതി പിടിയില്‍. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലുമാണ് പ്രതി കവർച്ച നടത്തിയത്.
ചാവക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പേരടം സ്വദേശി മനാഫിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രങ്ങളിലെ പൂട്ട് കുത്തി തുറന്നാണ് പ്രതി സ്വർണവും പണവും വിഗ്രഹവും മോഷ്ടിച്ചത്. പ്രതിയുടെ പേരില്‍ സമാനമായ കേസുകളില്‍ ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.