Sports
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തി റിഷഭ് പന്ത്
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്.ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനങ്ങളാണ് പന്തിനെ ആദ്യ പത്തില്‍ എത്തിച്ചത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ സൂപ്പർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർ പരാജയപ്പെട്ടപ്പോൾ രണ്ടു ഇന്നിംഗ്‌സിലും പന്ത് തിളങ്ങി.
ഒന്നാം ഇന്നിങ്സിൽ 39 ഉം രണ്ടാം ഇന്നിങ്സിൽ 109 റണ്ണുമാണ് പന്ത് നേടിയത്.
ടെസ്റ്റ് റാങ്കിങ്ങിൽ ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട് ആണ് ഒന്നാമത്.പന്തിനെ കൂടാതെ യശ്വസി ജയ്‌സ്വാൾ ആദ്യ പത്ത് റാങ്കിൽ ഉണ്ട്.അഞ്ചാം സ്ഥാനത്താണ് യശ്വസി.