Sports
രഞ്ജി ട്രോഫി : ബംഗാളിനെതിരെ കേരളത്തിന് മികച്ച സ്കോർ
പലപ്പോഴായി മഴ കളി തടസ്സപ്പെടുത്തിയ കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം 9 വിക്കറ്റിന് 356 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തു.കേരളത്തിനായി സൽമാൻ നിസാർ പുറത്താകാതെ 95 റൺസെടുത്തു.ജലജ് സക്സേനയും മുഹമ്മദ് അസ്‌ഹറുദീനും 84 റൺസ് വീതമെടുത്ത് സൽമാന് ഉറച്ച പിന്തുണ നൽകി.ബംഗാളിനായി ഇഷാൻ പോറൽ 103 റൺസിന് ആറ് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ ബംഗാൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തിട്ടുണ്ട്.57 റൺസെടുത്ത സുദീപ് ചാറ്റർജിയുടെ വിക്കറ്റാണ് നഷ്ടമായത്.ജലജ് സക്സേനക്കാണ് വിക്കറ്റ്.