Local News
കുത്തനെ ഉയർന്ന് സവാള വില
മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ കനത്തതോടെ കേരളത്തിൽ ഉള്ളി വില കുത്തനെ ഉയർന്നു.മഴയെ തുടർന്ന് കൃഷിയിടത്തിൽ വെള്ളം കയറുകയും ശേഖരിച്ചു വെച്ച ഉള്ളികൾ നാശമാകുകയും ചെയ്തതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.രണ്ടോ മൂന്നോ ആഴ്ചകൂടി ഇതേ വില തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ മഹാരാഷ്ട്രയിലെ ലാസല്‍ഗാവില്‍ ഒരു മാസത്തിലധികമായി കിലോയ്ക്ക് 45-50 രൂപയായിരുന്നു മൊത്തവില.
രാജ്യത്തെ ചില്ലറ വിപണിയില്‍ ഇപ്പോള്‍ കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് ഉള്ളി വില.