inner-image

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ് ഇന്ന് പൂർത്തിയാകും. ഏതെങ്കിലും സാഹചര്യത്തില്‍ മസ്റ്ററിങ് ചെയ്യാൻ കഴിയാതെ പോയവർക്ക് വേണ്ടി ബദല്‍ സംവിധാനവും ഒരുക്കും. എല്ലാ ജില്ലകളിലും 90 ശതമാനം ആളുകളും മസ്റ്ററിങ് പൂർത്തിയാക്കിയെന്നാണ് ഭക്ഷ്യവകുപ്പ് അറിയിച്ചത്.14 ജില്ലകളിലും മൂന്ന് ഘട്ടമായിട്ടാണ് മസ്റ്ററിങ് പൂർത്തിയായത്. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്‍കിയിരുന്നു. റേഷൻ കാർഡില്‍ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കില്‍ അരിവിഹിതം നല്‍കില്ലെന്ന് കേന്ദ്രം അയച്ച കത്തില്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് വേഗത്തില്‍ മസ്റ്ററിങ് പൂർത്തിയാക്കാനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചത്.റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവെക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിങ്ങും ഇ-പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിങ് താല്‍ക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image