inner-image

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ റാഷിദ് ഖാൻ വിവാഹിതനായി. രാജ്യ തസ്ഥാനമായ കാബൂളിൽ കനത്ത സുരക്ഷ വലയത്തിൽ ഒക്ടോബര്‍ മൂന്നിന് ആയിരുന്നു വിവാഹം. റാഷിദിനൊപ്പം മൂന്ന് സഹോദരങ്ങളും അതേ വേദിയില്‍ വിവാഹിതരായി. അഫ്ഗാന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ എല്ലാവരും തന്നെ പ്രൗഢ ഗംഭീരമായ വിവാഹചടങ്ങില്‍ പങ്കെടുത്തു. ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിൽ ഒരാൾ ആയാണ് റാഷിദ് ഖാനെ വിലയിരുത്തുന്നത്. നേർത്തെ, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയതിന് ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന് റാഷിദ് ഖാൻ പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. ആമിര്‍ ഖലീല്‍, സക്കിയുള്ള, റാസാ ഖാന്‍ എന്നിവരാണ് റാഷിദ് ഖാനൊപ്പം വിവാഹിതരായ സഹോദരങ്ങൾ. പരമ്പരാഗത ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image