Sports
നിറകണ്ണുകളോടെ മടക്കം..ഇതിഹാസ ടെന്നീസ് താരം റാഫേൽ നദാൽ വിരമിച്ചു
നിറകണ്ണുകളോടെ മടക്കം..ഇതിഹാസ ടെന്നീസ് താരം റാഫേൽ നദാൽ വിരമിച്ചു. ഡേവിസ് കപ്പ് ക്വാർട്ടറിൽ നെതർലൻഡ്‌സിനോട് തോറ്റ് സ്‌പെയിൻ പുറത്തായി. ഈ ടൂർണമെന്റോടെ വിരമിക്കുമെന്ന് താരം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഡേവിസ് കപ്പിൽ നെതർലൻഡ്‌സിനെതിരായ സ്പെയിനിൻ്റെ ക്വാർട്ടർ പോരാട്ടത്തിനിടെ നേരിട്ടുള്ള സെറ്റുകൾക്ക് ബോട്ടിക് വാൻ ഡി സാൻഡ്‌സ്‌ചൽപ്പിനോട് റാഫേൽ നദാൽ തോറ്റു. ഇനി ഒരു കോമ്പറ്റിറ്റിവ് സിംഗിൾസ് മത്സരം നദാൽ കളിക്കുമോ എന്നത് സംശയമാണ്.