inner-image

പട്ന: രാജ്യത്ത് വീണ്ടും കൂട്ട ബലാത്സം​ഗ ശ്രമം. ബീഹാറിലെ സമസ്തിപൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സിനെ ഡോക്ടർ ഉൾപ്പെടെയുള്ള സംഘമാണ് ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചത്. ഗംഗാപൂരിലെ ആർബിഎസ് ഹെൽത്ത് കെയർ സെൻ്ററിലാണ് സംഭവം നടന്നത്. എന്നാൽ, ഡോക്ടറുടെ സ്വകാര്യ ഭാ​ഗത്ത് ബ്ലെയ്ഡ് ഉപയോ​ഗിച്ച് മുറിവേൽപ്പിച്ച് നഴ്സ് രക്ഷപ്പെട്ടിരുന്നു. സംഭവ ശേഷം, നഴ്സ് തന്നെ പൊലീസിൽ പരാതിയും നൽകി.


ഡോക്ടറായ സഞ്ജയ് കുമാറും കൂട്ടാളികളായ സുനിൽകുമാർ ഗുപ്ത, അവധേഷ് കുമാർ എന്നിവർ ചേർന്നാണ് ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റർ കൂടിയാണ് സഞ്ജയ് കുമാർ. 25 കാരിയായ നഴ്സ് തന്റെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനിടയിലാണ് ഡോക്ടർ‌ ഉൾപ്പെടെയുള്ളവർ അതിക്രമം നടത്തിയത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image