Sports
രഞ്ജി ട്രോഫി : യു പി യെ 162 റൺസിൽ എറിഞ്ഞിട്ട് കേരളം ; ജലജ് സക്സേനക്ക് 5 വിക്കറ്റ്
തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജലജ് സക്സേനയുടെ തകർപ്പൻ ബൗളിങ്ങിന്റെ ബലത്തിൽ കേരളം ഉത്തർപ്രദേശിനെ 162 റൺസിൽ ഒതുക്കി. ടോസ് ലഭിച്ച കേരളം ഉത്തർപ്രദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 60.2 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി.പത്താമനായി ഇറങ്ങി 50 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 30 റൺസെടുത്ത ശിവം ശർമയാണ് ഉത്തർപ്രദേശിന്റെ ടോപ് സ്‌കോറർ.
16 ഓവറിൽ 56 റൺസ് വഴങ്ങിയാണ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ബേസിൽ തമ്പി 12 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.കെ.എം. ആസിഫ്, ബാബ അപരാജിത്, ആദിത്യ സർവതെ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.