inner-image

തമിഴകത്തിന്‍റെ സ്റ്റൈല്‍ മന്നൻ രജനീകാന്ത് (Rajinikanth) ആരാധകര്‍ക്ക് എന്നും ആവേശമാണ്. രജനീകാന്ത് വെറുമൊരു താരമല്ല തമിഴകത്തിന്‍റെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഒരു ദൈവത്തെപ്പോലെയാണ്. അതുകൊണ്ടാണ് രജനീകാന്ത് പരാജയപ്പെടുന്നത് തിയറ്ററില്‍ പോലും കാണാൻ ആരാധകര്‍ ആഗ്രഹിക്കാത്തത്. എന്തുതരം പ്രമേയമുള്ള സിനിമയാണെങ്കിലും രജനീകാന്തിനാവണം വിജയം എന്നത് അദ്ദേഹത്തിന്‍റെ സുവര്‍ണ കാലത്ത് ആരാധകരുടെ അലിഖിത നിയമമായിരുന്നു. കഥ എന്തായാലും സിനിമയില്‍ രജനീകാന്ത് നിറഞ്ഞുനില്‍ക്കണമെന്നും ഏറ്റവും പ്രാധാന്യത്തിലുള്ള വേഷത്തിലാകണമെന്നും ആരാധകര്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ മുഴുനീള കഥാപാത്രമല്ലാതെ അതിഥി വേഷത്തില്‍ എത്തിയ രജനീകാന്തിനെയും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. യഥാര്‍ഥ വ്യക്തിത്വത്തില്‍ തന്നെ സിനിമകളില്‍ ഒരുപാട് തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

                                        തലൈവരുടെ പിറന്നാൾ എപ്പോഴും ​ഗംഭീരമാക്കുന്നത് ആരാധകരാണ്. ഇത്തവണയും അതിന് മാറ്റം വന്നിട്ടില്ല. രാത്രി മുതൽ അദ്ദേഹത്തിന്റെ വസിതിക്ക് മുന്നിൽ കേക്കുമായി ആരാധകർ ഒത്തുകൂടിയിട്ടുണ്ട്. രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ ഫാൻസുകാരുടെ ആഘോഷം.

Ad Image Ad Image Ad Image Ad Image Ad Image Ad Image