inner-image

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് റാം മാധവുമായും എഡിജിപി എം.ആർ അജിത്കുമാർ ചർച്ച നടത്തി. കഴിഞ്ഞ വർഷം തഥസ്ഥാനത്ത് നടന്ന ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിൽ കൂടിക്കാഴ്ച നടന്നതെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നതിന് മുൻപേ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വൻ വിവാദമായിരുന്നു. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് ഇൻ്റലിജൻസ് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടിയെടുക്കാത്തത് എന്ത് കൊണ്ടാണെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി തൃശൂരിലെ പാറമേക്കാവ് വിദ്യാമന്ദിറിലെ ആർഎസ്എസ് ക്യാമ്പിനിടെ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയെ വിജ്ഞാൻ ഭാരതി നേതാവായ ജയകുമാറിനോടൊപ്പം സന്ദർശിച്ചത് ഇതിനകം തന്നെ വൻവിവാദമായിട്ടുണ്ട്

Ad Image Ad Image Ad Image Ad Image Ad Image Ad Image