inner-image

രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും എം എൽ എ മാരായി ചുമതലയേറ്റു. രാഹുൽ ദൈവ നാമത്തിലും പ്രദീപ്‌ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തത്.നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ് ചേലക്കര എംഎല്‍എയായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എയുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ad Image Ad Image Ad Image Ad Image Ad Image Ad Image