inner-image

ധാക്ക: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ കുറഞ്ഞ പന്തുകളിൽ ഏറ്റവും വേഗത്തില്‍ മുന്നൂറ് വിക്കറ്റ് തികയ്ക്കുന്ന താരമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ.ബംഗ്ലാദേശിനെതിരെ ധാക്കയിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ മുഷ്ഫിഖുര്‍ റഹീമിനെ ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു ഈ നേട്ടം കൈവരിച്ചത്.ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണ് റബാഡ. ഡെയ്ല്‍ സ്റ്റെയ്ന്‍, ഷോണ്‍ പൊള്ളോക്ക്, മഖായ എന്റിനി, അലന്‍ ഡൊണാള്‍ഡ്, മോര്‍ണി മോര്‍ക്കല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 11,817 പന്തുകളാണ് 300 വിക്കറ്റുകള്‍ നേടാന്‍ റബാഡയെറിഞ്ഞത്. ഈ നേട്ടത്തില്‍ ഒരു താരം എറിയുന്ന് ഏറ്റവും കുറഞ്ഞ പന്തുകളാണ് ഇത്. 12602 പന്തുകളില്‍ നിന്ന് 300 വിക്കറ്റെടുത്തിരുന്ന പാക്‌സിതാന്റെ വഖാര്‍ യൂനുസായിരുന്നു ഇത് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 12605 പന്തില്‍ നിന്ന് 300 വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റൈയ്ന്‍, 13672 പന്തുകളുമായി അലന്‍ ഡൊണാള്‍ഡ്, 13728 പന്തുമായി മാല്‍ക്കം മാര്‍ഷല്‍ എന്നിവരാണ് ആദ്യ അഞ്ചുപേരുടെ ലിസ്റ്റിലുള്ളത്. എന്നാൽ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 300 തികച്ച താരം ഇന്ത്യന്‍ ബൗളര്‍ അശ്വിനാണ്. 54 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍ 65-ാം മത്സരത്തിലാണ് റബാഡയുടെ ഈ നേട്ടം.

Ad Image Ad Image Ad Image Ad Image Ad Image Ad Image