International
ധനകാര്യ സ്ഥാപനങ്ങൾക്ക് നിർമിത ബുദ്ധിയുടെ (എ.ഐ) സേവനം സംബന്ധിച്ച് മാർഗ്ഗരേഖയുമായി ഖത്തർ സെൻട്രൽ ബാങ്ക്
രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് എ ഐ സേവനം സംബന്ധിച്ച് മാർഗരേഖയുമായി ഖത്തർ സെൻട്രൽ ബാങ്ക് . തന്റെ മൂന്നാം സാമ്പത്തിക സ്ട്രാറ്റജിയുടെയും ഫിൻടെക് സ്ട്രാറ്റെജിയുടെയും ഭാഗമായാണ് നൂതന സാങ്കേതിക വിദ്യയായ എഐയുടെ ഉപയോഗം സംബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയത് . ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം സുതാര്യമാക്കാനും ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും നിർമ്മിത ബുദ്ധിയിലെ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു .നിർമിതബുദ്ധിയെ ഉപയോഗപ്പെടുത്തുന്നതിലൂടെ സ്ഥാപനങ്ങൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനും ഉന്നത നിലവാരം പുലർത്താനും കഴിയുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പറഞ്ഞു .