inner-image

പി.വി. സിന്ധു ജപ്പാൻ മാസ്റ്റേഴ്സ് സൂപ്പർ 500 ടൂർണമെൻ്റിൻ്റെ രണ്ടാം റൗണ്ടില്‍ പുറത്തായി. മിഷേല്‍ ലിയെ നേരിട്ട സിന്ധു 21-17, 16-21, 17-21 എന്ന സ്‌കോറില്‍ ആണ് പരാജയപ്പെട്ടത്. മൂന്നാം ഗെയിമില്‍ 17-16ൻ്റെ ലീഡ് നിലനിർത്തിയെങ്കിലും, ഇന്ത്യൻ ഷട്ടില്‍ തുടർച്ചയായി അഞ്ച് പോയിൻ്റുകള്‍ വഴങ്ങി അവസാനം പരാജയപ്പെടുകയായിരുന്നു. ഈ തോല്‍വി സിന്ധുവിൻ്റെ മോശം സീസണിന്റെ തുടർച്ചയാണ്. അവസാന ആറ് ടൂർണമെന്റിലും ക്വാർട്ടറിന് അപ്പുറം എത്താൻ സിന്ധുവിന് ആയില്ല.

Ad Image Ad Image Ad Image Ad Image Ad Image Ad Image