Local News
2025 ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം ∙ 2025ലെ പൊതുഅവധി ദിനങ്ങളും നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളും മന്ത്രിസഭ അംഗീകരിച്ചു.
ജനുവരി 2– മന്നം ജയന്തി, ഫെബ്രുവരി 26– ശിവരാത്രി, മാർച്ച് 31– ഈദുൽ ഫിത്‌ർ, ഏപ്രിൽ 14– വിഷു/അംബേദ്കർ ജയന്തി , ഏപ്രിൽ 17– പെസഹ വ്യാഴം, ഏപ്രിൽ 18– ദുഃഖവെള്ളി, മേയ് 1– മേയ്ദിനം, ജൂൺ 6– ബക്രീദ്, ജൂലൈ 24– കർക്കടകവാവ് ,ഓഗസ്റ്റ് 15– സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 28– അയ്യങ്കാളി ജയന്തി, സെപ്റ്റംബർ 4– ഒന്നാം ഓണം, സെപ്റ്റംബർ 5– തിരുവോണം/നബിദിനം, സെപ്റ്റംബർ 6– മൂന്നാം ഓണം, ഒക്ടോബർ 1– മഹാനവമി, ഒക്ടോബർ 2–വിജയദശമി/ഗാന്ധിജയന്തി, ഒക്ടോബർ 20– ദീപാവലി, ഡിസംബർ 25 – ക്രിസ്മസ്.
അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങൾ ഞായറാഴ്ചയാണ് വരുന്നത്. അടുത്തവർഷം ഏറ്റവും കൂടുതൽ അവധികൾ ഉള്ള മാസം സെപ്റ്റംബർ ആണ്.