inner-image

   

     ഗോവയില്‍ ക്രിസ്ത്യാനി ജനസംഖ്യ കുറയുന്നുവെന്നും മുസ്‍ലിം ജനസംഖ്യ കൂടുന്നുവെന്നുമുളള വിവാദ പരാമര്‍ശവുമായി ഗോവാ ഗവര്‍ണ‍ര്‍ പി.എസ്.ശ്രീധരന്‍ പിള്ള. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള നടത്തിയ പരാമ‍ർശമാണ് വിവാദത്തിലായത്.

       ഗോവയില്‍ ക്രൈസ്തവര്‍ 36% ല്‍ നിന്ന് 25% ആയി കുറഞ്ഞുവെന്നും മുസ്‍ലിം ജനസംഖ്യ 3% ൽ നിന്ന് 12% ആയി ഉയര്‍ന്നുവെന്നുന്ന ശ്രീധരൻ പിളളയുടെ പരാമര്‍ശവുമാണ് വിവാദമായത് . ഒരു മതത്തെ മാത്രം ഉദ്ദേശിച്ച് താൻ പറഞ്ഞതല്ലെന്നും മതമേലധ്യക്ഷൻമാ‍രെ കണ്ടപ്പോൾ അവരോട് പറഞ്ഞതാണെന്നുമാണ് പരാമ‍ര്‍ശത്തിൽ ശ്രീധരന്‍ പിള്ളയുടെ വിശദീകരണം. ഗോവ ആര്‍ച്ച് ബിഷപ്പിനോട് പോസിറ്റീവായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീധരൻ പിളള പറഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image