inner-image

ജി.ആര്‍ ഇന്ദുഗോപന്‍റെ ജനപ്രീതി നേടിയ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഈ വര്‍ഷം അവസാനം തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം പൃഥ്വി വിലായത്ത് ബുദ്ധയുടെ അവസാനഘട്ട ചിത്രീകരണത്തിലേക്ക് ഉടന്‍ കടക്കുമെന്നാണ് വിവരം.

                                  മലയാളത്തില്‍ ജനപ്രീതി നേടിയ ജി.ആര്‍ ഇന്ദുഗോപന്‍റെ നോവല്‍ അതേ പേരില്‍ സംവിധാനം ചെയ്യുന്നത് ജയന്‍ നമ്പ്യാരാണ്. ഡബിള്‍ മോഹനന്‍ എന്ന ചന്ദനക്കള്ളക്കടത്തുകാരന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഉര്‍വശി തിയേറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്.

                                  അനു മോഹൻ, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവര്‍ക്കൊപ്പം തമിഴ് നടന്‍ ടി.ജെ അരുണാചലവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അരവിന്ദ് കശ്യപാണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം.

                                   എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ബം​ഗ്ലാൻ. മേക്കപ്പ്-മനുമോഹൻ, കോസ്റ്റ്യും ഡിസൈൻ - സുജിത് സുധാകരൻ. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ, ലൈൻ പ്രൊഡ്യൂസർ, - രലു സുഭാഷ് ചന്ദ്രൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മൺസൂർ റഷീദ്, വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. സഹസംവിധാനം - ആദിത്യൻ മാധവ്, ജിഷ്ണു വേണുഗോപാൽ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ

Ad Image Ad Image Ad Image Ad Image Ad Image Ad Image