inner-image

വയനാട് : ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും.കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും പ്രിയങ്ക ഗാന്ധിക്ക് ഒപ്പമുണ്ടാകും.ഇന്ന് രാത്രി എത്തുന്ന പ്രിയങ്ക നാളെയാണ് നാമനിർദേശ പത്രിക നൽകുന്നത്.നാളെ രാവിലെ 11 മണിക്ക് കല്‍പ്പറ്റയില്‍ റോഡ് ഷോ നടക്കും. തുടർന്നാണ് പത്രിക സമർപ്പിക്കുക.പ്രിയങ്കാ ഗാന്ധി എത്തുന്നതോടെ എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോ ഉള്‍പ്പടെയുള്ള പരിപാടികള്‍ നടക്കും. തുടക്കത്തില്‍ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണപരിപാടികള്‍ക്കായി പ്രിയങ്കാഗാന്ധി മാറ്റിവെക്കുമെന്നാണ് സൂചന.

Ad Image Ad Image Ad Image Ad Image Ad Image Ad Image