Politics
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം : പി പി ദിവ്യക്കെതിരെ കേസെടുക്കും
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പി പി ദിവ്യക്കെതിരെ കേസെടുക്കും. പി പി ദിവ്യയെ ഒന്നാം പ്രതിയായി ചേർത്തുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
ദിവ്യക്കെതിരെ തൽക്കാലം പാർട്ടി നടപടി ഉണ്ടാകാൻ സാധ്യതയില്ല. പോലീസിന്റെ നടപടികൾ മുന്നോട്ട് പോകട്ടെ എന്നാണ് ഇപ്പോൾ പാർട്ടി തീരുമാനം.