inner-image

സിപിഐഎം അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് രാവിലെ തൃശൂരില്‍ ചേരും. 10 മണിക്ക് സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം.ദിവ്യക്കെതിരെ കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യത. നടപടിയില്‍ തീരുമാനമായാല്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യുകയോ പൊലീസിന് മുന്നില്‍ കീഴടങ്ങുകയോ ചെയ്യും.ദിവ്യക്കെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചന കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നിരുന്നുവെങ്കിലും ദിവ്യക്കെതിരെ നടപടിയുണ്ടായിരുന്നില്ല.

Ad Image Ad Image Ad Image Ad Image Ad Image Ad Image