Sports
ബാറ്റിങില്‍ തന്റെ പ്രഹരശേഷിക്ക് ഇപ്പോഴും യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നു കാണിച്ച് കരെണ്‍ പൊള്ളാര്‍ഡ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ബാറ്റിങ്ങില്‍ തന്റെ പ്രഹരശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ വമ്പനടിക്കാരനായ ഓള്‍റൗണ്ടർ കരെണ്‍ പൊള്ളാര്‍ഡ് തെളിയിച്ചു. കരീബിയന്‍ പ്രീമിയർ ലീഗിലെ (CPL) ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടി അദ്ദേഹം ബാറ്റിംഗിൽ കിടിലന്‍ ഫിനിഷിംഗ് പ്രകടനം നടത്തി.
ഗ്രോസ് ഇസ്ലെറ്റിൽ സെന്റ് ലൂസിയ കിങ്‌സിനെതിരേ നടന്ന ത്രില്ലിങ് മാച്ചിൽ, നൈറ്റ്‌റൈഡേഴ്‌സ് നാല് വിക്കറ്റിന്റെ നാടകീയ വിജയമാണ് സ്വന്തമാക്കിയത്, പൊള്ളാർഡ് ആണ് ടീമിന്റെ ഹീറോ. 19 ബോളുകളിൽ 52 റൺസ് നേടിയ അദ്ദേഹം, ഏഴു സിക്‌സറുകളടക്കം തന്റെ ബാറ്റിങ്ങ് പ്രകടനത്തോടെ ടീമിനെ ജയത്തിലേക്കു നയിച്ചു. സെന്റ് ലൂസിയ കിങ്‌സിന്റെ 188 റൺസ് വിജയലക്ഷ്യത്തിന്, നൈറ്റ്‌റൈഡേഴ്‌സ് അവസാന ഓവറുകളിൽ വിജയിക്കാൻ 27 റൺസ് വേണമായിരുന്നു .
IPL-ൽ മുംബൈ ഇന്ത്യന്‍സിനെ പല തവണ ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ രക്ഷിച്ചിട്ടുള്ള പൊള്ളാർഡ്, ഈ മത്സരത്തിൽ തന്‍റെ കഴിവുകൾ വീണ്ടും തെളിയിച്ചു. 18-ാം ഓവറിന് ശേഷം, നൈറ്റ്‌റൈഡേഴ്‌സിനു സ്കോർ ആറു വിക്കറ്റിനു 161 റൺസ് ആയിരുന്നു. പൊള്ളാർഡ് 13 ബോളുകളിൽ 28 റൺസ് നേടി ക്രീസിൽ ഉണ്ടായിരുന്നു, കൂടെ അക്കീൽ ഹുസെയ്ൻ മൂന്ന് ബോളുകളിൽ ഒരു റൺസ് . അവസാന രണ്ടോവറില്‍ ജയിക്കാന്‍ 27 റണ്‍സായിരുന്നു അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്
19-ാം ഓവറിൽ
ആദ്യത്തെ ബോളില്‍ റണ്‍സ് നേടിയില്ലെങ്കിലും പിന്നീട് ഗ്രൗണ്ടിനു മുകളിലൂടെ ബോള്‍ ചീറിപ്പായുന്നതാണ് ആരാധകര്‍ കണ്ടത്. ശേഷിച്ച അഞ്ചു ബോളില്‍ നാലിലും പൊള്ളാര്‍ഡ് സിക്‌സര്‍ പറത്തുകയായിരുന്നു 19 ബോളില്‍ പുറത്താവാതെ 52 റണ്‍സാണ് പൊള്ളാര്‍ഡ് വാരിക്കൂട്ടിയത്. ഏഴു വമ്പന്‍ സിക്‌സറുകളടക്കമാണിത്.