Local News
വാഹന പരിശോധന നടത്തുന്ന സമയത്ത് ലൈസൻസും ആർ സി യും ഡിജിറ്റലായി കാണിച്ചാൽ മതി ; ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്
വാഹന പരിശോധന നടത്തുന്ന സമയത്ത് ഇനി അസ്സൽ രേഖകൾ കയ്യിൽ വെച്ച് നടക്കേണ്ട.ലൈസൻസും ആർ സി യും ഡിജിറ്റലായി കാണിച്ചാൽ മതിയെന്ന് കഴിഞ്ഞ വ്യാഴാഴ്ച ട്രാൻസ്പോർട്ട് കമ്മിഷണർ അന്തിമ ഉത്തരവ് പുറത്തിറക്കി.എം. പരിവാഹൻ, ഡിജി ലോക്കർ എന്നിവയില്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകള്‍ കാണിച്ചിട്ടും പലപ്പോഴും ഉദ്യോഗസ്ഥർ കേസെടുത്തിരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.അസല്‍ രേഖകള്‍ കാണിക്കുന്നതിന് നിർബന്ധിക്കരുതെന്നും ഉത്തരവിലുണ്ട്.