Local News
വ്യോമസേനയുടെ മിഗ്– 29 യുദ്ധവിമാനം ആഗ്രയില്‍ തകര്‍ന്നു വീണു...
വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം യു.പിയിലെ ആഗ്രയിൽ തകർന്നുവീണു. വിമാനം തകർന്നു വീഴും മുൻപ് പൈലറ്റ് സുരക്ഷിതനായി പുറത്തുകടന്നു നിലത്തുവീണ വിമാനത്തിനു തീ പിടിച്ചു അപകടത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് അപകടമുണ്ടായത്. തീ പിടിച്ച വിമാനത്തിനു ചുറ്റു നാട്ടുകാർ കൂടിനിൽക്കുന്ന വിഡിയോ പുറത്തുവന്നു അപകട കാരണമെന്തെന്നു വ്യക്‌തമല്ല; വ്യോമസേനയുടെ പ്രതികരണം ഉടനുണ്ടാകും സോവിയറ്റ് റഷ്യയിൽ നിർമിച്ച മിഗ്-29 വിമാനങ്ങൾ 1987ലാണ് ഇന്ത്യൻ സേനയുടെ ഭാഗമായത്. ആധുനികവൽക്കരിച്ച മിഗ് -29 യൂപിജി വിമാനമാണ് അപകടത്തിൽപ്പെട്ടത് എന്നാണു റിപ്പോർട്ട്