Politics
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും.
ചേലക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെത്തുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും.. ചേലക്കര മേപ്പാടത്ത് രാവിലെ പത്തു മണിക്ക് പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതു കൂടാതെ പാലക്കാടും വയനാടും മുഖ്യമന്ത്രി പ്രചാരണത്തിനെത്തുമെങ്കിലും തീയ്യതി നിശ്ചയിച്ചിട്ടില്ല.