Sports
പെർത്ത് ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യ ; ഓസ്ട്രേലിയ 104 ന് പുറത്ത്
പെർത്ത് : ബാറ്റ്സ്മാൻമാർക്ക് പേടിസ്വപ്നമായ പിച്ചിൽ ഇന്നലെ 150 റൺസിന് ഇന്ത്യ പുറത്തായെങ്കിലും അതെ നാണയത്തിൽ തിരിച്ചടിച്ച് ഓസ്‌ട്രേലിയയെ 104 റൺസിന് പുറത്താക്കി.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുമ്രയും 3 വിക്കറ്റ് വീഴ്ത്തിയ ഹർഷിത് റാണയും സിറാജ് 2 വിക്കറ്റും വീഴ്ത്തി.
രണ്ടിന്നിഗ്‌സിലും മുഴുവൻ വിക്കറ്റും വീഴ്ത്തിയത് പേസ് ബൗളർമാരാണ്.അവസാന വിക്കറ്റിൽ 25 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ മിച്ചൽ സ്റ്റാർക്കും ഹേസിൽവുഡും ചേർന്നാണ് ഓസ്‌ട്രേലിയയെ 100 കടത്തിയത്.