Local News
പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം
പാറമേക്കാവ് ക്ഷേത്രത്തോടു ചേർന്ന അഗ്രശാല ഹാളിന്റെ മുകൾനിലയിൽ വൻ തീപിടിത്തം. നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ ആണ് സംഭവം.ഇന്നലെ വൈകിട്ട് 9 മണിയോടെ ആണ് തീപിടിത്തം ഉണ്ടായത്. അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണു ദേവസ്വം അധികൃതരുടെ പ്രാഥമിക നിഗമനം. മൂന്ന് അഗ്നിശമന യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കാണികളും നർത്തകരും പരിഭ്രാന്തരായി പുറത്തേക്കോടി .ആർക്കും പരിക്കില്ല.