Lifestyle
പൊണ്ണത്തടിയാണോ നിങ്ങളുടെ പ്രശ്നം....ദിവസേന പപ്പായ കഴിക്കൂ, മാറ്റം കണ്ടറിയാം
മാറുന്ന ജീവിതശൈലിയിൽ മലയാളികളുടെ ഏറ്റവും വലിയ പ്രശ്നമാണ് പൊണ്ണത്തടിയും കുടവയറും .ജങ്ക് ഫുഡുകളുടെ ഉപയോഗമാണ് ഇതിന് പ്രധാന കാരണം .പ്രധാനമായും ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നുള്ളതാണ് പൊണ്ണത്തടിയും കുടവയറും കുറയ്ക്കാനുള്ള പ്രധാന മാർഗം .ആരോഗ്യപരമായ ജീവിതശൈലി അതിനു നമ്മൾ ഓരോരുത്തരും പിന്തുടരേണ്ടതുണ്ട് .ഇതിനെ നമുക്ക് ഓർഗാനിക് ഭക്ഷണ ശൈലി കൊണ്ട് മറികടക്കാൻ സാധിക്കും .
ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതിന് അനുയോജ്യമായ ഒരു ഫലമാണ് പപ്പായ . എന്തെന്നാൽ അതിൽ കലോറികൾ വളരെ കുറവാണ് .നിത്യേനയുള്ള ഭക്ഷണത്തിൽ പപ്പായ ചെറുകഷണങ്ങളായി സാലഡ് ആയോ ജ്യൂസ് ആയോ ഉപയോഗിച്ചാൽ ഇവ ശരീരത്തിന് വളരെ ഗുണകരമാണ് .ശരീരത്തിന് ആവശ്യമായ എല്ലാ പ്രോട്ടീനുകളും ഇതിലുണ്ട് പപ്പായകളിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്.
ഇത് ശരീരത്തിൽ എത്തിയാൽ നമ്മുടെ അമിത വിശപ്പിന് നിയന്ത്രിച്ചു നിർത്തുകയും അതിലൂടെ ദീർഘദത്തേക്ക് നമ്മുടെ വയർ നിറഞ്ഞിരിക്കുകയും ചെയ്യുന്നു നമ്മുടെ ദഹനവും പതിയെ ആയിരിക്കും ഈ സമയം നടക്കുക ഇതെല്ലാം ഫൈബറിന്റെ ഗുണങ്ങൾ പപ്പായ അടങ്ങിയിരിക്കുന്ന ഫൈബറിന്റെ ഗുണങ്ങളാണ് .