Local News
പാലപ്പിള്ളിയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു
തൃശൂർ പാലപ്പിള്ളി പുലിക്കണ്ണി ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴകളും തെങ്ങും കവുങ്ങും നശിപ്പിച്ചു. രാവിലെ ടാപ്പിങ്ങിനത്തിയ തോട്ടം തൊഴിലാളികൾ പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.