inner-image

പാലക്കാട്‌ : ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണ പരിപാടികളിൽ ഉണ്ടായിരുന്ന ആവേശം വോട്ടിങ്ങിൽ കാര്യമായി പ്രതിഫലിക്കാത്തതിൽ ആശങ്കയിലാണ് മൂന്നു മുന്നണികളും. ഏകദേശം 50% വോട്ട് മാത്രമേ ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ളു.മിക്ക ബൂത്തുകളിലും തിരക്ക് വളരെ കുറവായിരുന്നു. വോട്ടിംഗ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തിരക്ക് അനുഭവപ്പെട്ടെങ്കിലും പിന്നീട് കുറയുന്നതാണ് കണ്ടത്.2021 ലെ തിരഞ്ഞെടുപ്പിൽ മൂന്നു മണിക്ക് ഏകദേശം 56 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇക്കുറി അത് 50 ശതമാനമായി കുറഞ്ഞു. വരും മണിക്കൂറുകളിൽ വോട്ടിങ് കൂടുമോ എന്ന് കാത്തിരുന്നു കാണാം.

Ad Image Ad Image Ad Image Ad Image Ad Image Ad Image