inner-image
     
      കിസ്മത്ത് , തൊട്ടപ്പൻ എന്നീ സിനിമകള്‍ക്കു ശേഷം ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന "ഒരു കട്ടില്‍ ഒരു മുറി" പ്രദർശനത്തിനെത്തുന്നു. ഹക്കിം ഷാ, പൂർണിമ ഇന്ദ്രജിത്ത്,പ്രിയംവദ കൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പ്രമുഖ തിരകഥാകൃത്ത് രഘുനാഥ് പലേരി തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹം അഭിനയത്തിന് പുറമെ നിർമാണത്തിലും പങ്കാളിയാകുന്നു. വിക്രമാദിത്യൻ ഫിലിംസ്, സപ്ത തരംഗ് ക്രിയേഷൻസ്‌ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ രഘുനാഥ് പലേരി, സമീർ ചെമ്ബയില്‍ എന്നിവർ ചേർന്നാണു നിർമ്മാണം. എല്‍ദോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ, ജാഫർ ഇടുക്കി,ഗണപതി,ഷമ്മി തിലകൻ,ജനാർദ്ദനൻ, പ്രശാന്ത് മുരളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികള്‍ക്ക് അങ്കിത് മേനോൻ, വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി., നാരായണി ഗോപൻ എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം- വർക്കി, എഡിറ്റിംഗ്- മനോജ് സി.എസ്., പ്രൊഡക്ഷൻ കണ്‍ട്രോളർ- ഏല്‍ദോ സെല്‍വരാജ്, കലാസംവിധാനം- അരുണ്‍ ജോസ്, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്ബാല,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉണ്ണി സി., എ.കെ. രജിലേഷ്,സ്റ്റില്‍സ്- ഷാജി നാഥൻ, സ്റ്റണ്ട്- കെവിൻ കുമാർ, മേക്കപ്പ്- അമല്‍ കുമാർ, കോസ്റ്റ്യൂം ഡിസൈൻ- നിസാർ റഹ്മത്ത്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, മിക്സിംഗ്- വിപിൻ വി. നായർ, പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ- അരുണ്‍ ഉടുമ്ബൻചോല, അഞ്ജു പീറ്റർ, ഡിഐ- ലിജു പ്രഭാകർ, വിഷ്വല്‍ എഫക്‌ട്- റിഡ്ജ് വിഎഫ്‌എക്സ്, ഡിസൈൻസ്- തോട്ട് സ്റ്റേഷൻ, പിആർഒ.- എ.എസ്. ദിനേശ്.
   
       

Ad Image Ad Image Ad Image Ad Image Ad Image Ad Image