inner-image

കിസ്മത്ത് , തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' ഒക്ടോബർ നാലിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.പൂർണിമ ഇന്ദ്രജിത്ത്,ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രധാന കഥാപാത്രങ്ങളെ കൂടാതെ ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി,സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രീഷൻസ്, സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് രഘുനാഥ് പലേരി തന്നെയാണ്.

Ad Image Ad Image Ad Image Ad Image Ad Image Ad Image