inner-image

    ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി ഒരു ചുവടു കൂടി മുന്നോട്ടു വെച്ച് മോദി സര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി തയാറാക്കിയ റിപ്പോര്‍ട്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചു.

     ഈ റിപ്പോര്‍ട്ടിൽ, രാജ്യവ്യാപകമായി ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനും, 100 ദിവസത്തിനുള്ളിൽ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പുകൾ നടത്താനുള്ള മുന്നൊരുക്കങ്ങളാണ് ഈ തീരുമാനത്തിലൂടെ പ്രകടമായി കാണുന്നത്.

        ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന പദ്ധതി. ഇത് സമയം ലാഭിക്കാനും, കേന്ദ്ര-സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഭരണ സ്ഥിരത ഉറപ്പാക്കാനും, രാജ്യം മെച്ചപ്പെട്ട വളര്‍ച്ചയും വികസനവും കൈവരിക്കാനുമാണ് ലക്ഷ്യം. മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ 100 പ്രവൃത്തി ദിവസങ്ങള്‍ക്കിടെ ഈ പദ്ധതി നടപ്പാക്കുന്നതിന്റെ അടുത്ത പടിയിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്, എന്നാല്‍ പ്രതിപക്ഷ വക്താക്കളില്‍ നിന്ന് എതിര്‍പ്പുകളും ഉയരുന്നു.

        പ്രതിപക്ഷ പാര്‍ട്ടികള്‍ ഓണ്‍ വോട്ടിംഗ് സംവിധാനം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്കു വിരുദ്ധമാണ്  എന്നും ഇത് വൈവിധ്യമാര്‍ന്ന ചിന്താഗതികളെ അംഗീകരിക്കാത്തതും ആണെന്ന് ആരോപിക്കുന്നു. ഭരണത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള നീക്കം ജനങ്ങള്‍ അംഗീകരിക്കില്ല എന്നാണ് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അഭിപ്രായം .സര്‍ക്കാര്‍-പ്രതിപക്ഷ പോരിലേക്കു കൂടിയാണ് മന്ത്രിസഭ തീരുമാനം വഴി തുറക്കുന്നത്.

       ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ രാംനാഥ് കോവിന്ദ് സമിതി നിര്‍ദേശിച്ചിട്ടുള്ള നിയമസഭകളുടെയും സര്‍ക്കാറുകളുടെയും കാലാവധി ക്രമീകരിക്കുന്നതിന്‍റെ നടപടികള്‍ ഉണ്ട്. തൂക്കു സഭകള്‍, അവിശ്വാസ പ്രമേയം, കൂറുമാറ്റം എന്നിവയ്ക്കുള്ള മാര്‍ഗരേഖയും റിപ്പോര്‍ട്ട് അടങ്ങിയിട്ടുണ്ട്. നാഷണല്‍ തലത്തില്‍ ഒറ്റ വോട്ടര്‍ പട്ടികയുള്ളതിന്റെ അടിസ്ഥാനത്തിലാണ് ലോക്‌സഭ, നിയമസഭ, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള വോട്ടെടുപ്പ് നടക്കുക.

       മന്ത്രിസഭാ യോഗത്തില്‍ സ്വീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന പദ്ധതിക്ക് വേണ്ടിയുള്ള ഭരണഘടന, ജനപ്രാതിനിധ്യ നിയമഭേദഗതി ബില്ലുകള്‍ ദേശീയ തലത്തില്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ടെന്ന് അറിയിച്ചു. ഒറ്റ തെരഞ്ഞെടുപ്പിന് വ്യാപക പിന്തുണ രാജ്യത്ത് ഉണ്ടെന്നു മന്ത്രി അശ്വിനി വൈഷ്ണവ് യോഗത്തിനുശേഷം വ്യക്തമാക്കിയിട്ടുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image