Sports
ഇന്ത്യ തയ്യാർ; അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തയച്ചു
2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഒളിംപിക്സസിന് വേദിയാകാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കൈമാറി. ഒക്ടോബർ ഒന്നിനാണ് ഇത് സംബന്ധിച്ച് കത്ത് നൽകിയതെന്ന് കായിക മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. പാരാലിംപിക്‌സും നടത്താൻ തയ്യാറാണെന്നും ഇന്ത്യ കത്തിലൂടെ അറിയിച്ചു.